കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും വെടിവെയ്പ്

രാവിലെ 10.45ഓടുകൂടിയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടിച്ചതായാണ് വിവരം.

Pak continues mortar shelling  LoC in JK's Poonch  വെടിനിർത്തൽ കരാർ ലംഘനം  ജമ്മുകശ്മീർ അതിർത്തിയിൽ
ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനം

By

Published : Mar 19, 2020, 4:52 PM IST

ശ്രീനഗർ:ജമ്മുകശ്മീർ അതിർത്തിയിൽ വീണ്ടും കരാര്‍ ലംഘിച്ച് വെടിവെയ്പ്. പൂഞ്ച്-പാക് അതിർത്തിയിലെ ഗ്വാർ സെക്ടറിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. പ്രകോപനമൊന്നും കൂടാതെ രാവിലെ 10.45ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യം ഉടൻ തിരിച്ചടിച്ചതായും ഇന്ത്യൻ ഭാഗത്ത് നഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. പൂഞ്ച് ജില്ലയിലെ അതിർത്തിയിൽ തുടർച്ചയായ അഞ്ചാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

ABOUT THE AUTHOR

...view details