നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി - പാകിസ്ഥാൻ
ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ്
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി
ജമ്മു: ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിൽ നിയന്ത്രണ രേഖയോട് ചേർന്ന് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് വൈകുന്നേരം 6.30 ഓടെ വെടി നിർത്തൽ കരാർ ലംഘിച്ചു കൊണ്ട് പാകിസ്ഥാൻ കനത്ത വെടിവെയ്‌പ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടി തുടരുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നൗഷെറ മേഖലയിൽ ഇരു സൈന്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള വെടിവെയ്പ്പ് നടക്കുകയാണ്.