ന്യൂഡൽഹി:ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുള്ള അതിർത്തിയിലെ ഏറ്റുമുട്ടലിൽ സർക്കാറിന്‍റെ നിശബ്ദതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യ-ചൈന അതിർത്തിയുടെ ഉപഗ്രഹ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്ക് വെച്ചാണ് അദേഹം കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ഇന്ത്യ-ചൈന അതിർത്തിയിൽ 2020 മെയ് 22 നും ജൂൺ 22 നും ഇടയിൽ വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച് ചിദംബരം ട്വീറ്റ് ചെയ്തു. ഗാൽവാനിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിനുശേഷം ഗാൽവാൻ നദിയുടെ ഗതി വഴിതിരിച്ചുവിടുന്നതായുള്ള ഉപഗ്രഹ ചിത്രങ്ങൾ അദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. ഇതിനോടൊപ്പം ബിജെപി പ്രസിഡന്‍റ് ജെപി നദ്ദയോടും അദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.