കേരളം

kerala

ETV Bharat / bharat

പി ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - p chidambaram news

ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്മെന്‍റിന്‍റെ ആവശ്യം ഡല്‍ഹി കോടതി തള്ളുകയായിരുന്നു.

പി ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Oct 31, 2019, 3:44 AM IST

ന്യൂഡൽഹി:ഐ‌.എൻ‌.എക്‌സ് മീഡിയ കേസിൽ ശിക്ഷയനുഭവിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാൽ ഉള്ള ബുദ്ധിമുട്ടുകൾക്കാണ് ഇടക്കാല ജാമ്യാപേക്ഷ. ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ എൻട്രോളജി (എ.ഐ.ജി)യിലെ ചിദംബരത്തിന്‍റെ സ്ഥിരം ഡോക്‌ടറെ സമീപിച്ച് പരിശോധന നടത്താനാണ് ആറ് ദിവസത്തേക്ക് ഇടക്കാല ജാമ്യം തേടിയിട്ടുള്ളത്.

2017 മുതൽ അനുഭവപ്പെടുന്ന സ്ഥിരമായ വയറുവേദനയ്ക്ക് അടിയന്തിര വൈദ്യചികിത്സ ആവശ്യമാണെന്നാണ് പി. ചിദംബരം ആവശ്യപ്പെട്ടത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചിദംബരത്തെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്‌സ്മെന്‍റിന്‍റെ ആവശ്യം ഡല്‍ഹി കോടതി തള്ളുകയായിരുന്നു.

ABOUT THE AUTHOR

...view details