പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയ നേട്ടങ്ങൾക്കായി പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. പ്രതിപക്ഷം ബാലാക്കോട്ട്ആക്രമണത്തെ ചോദ്യം ചെയ്യുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രണം മോദി രാഷ്ട്രീയവൽകരിക്കുന്നു: പി ചിദംബരം
പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് പി ചിദംബരം. സൈന്യത്തെ കോൺഗ്രസ് ചോദ്യം ചെയ്യുന്നുവെന്ന് മോദി.
സൈന്യത്തെ കോൺഗ്രസ് ചോദ്യം ചെയ്യുന്നുവെന്നമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ആരാണ് സൈന്യത്തെ ചോദ്യം ചെയ്തതെന്ന്പി. ചിദംബരം ചോദിച്ചു. വ്യോമസേനയെ സല്യൂട്ട് ചെയ്തുകൊണ്ടായിരുന്നു കോൺഗ്രസ് അധ്യക്ഷന് രാഹുൽ ഗാന്ധിയുടെട്വീറ്റ്. എന്നാൽ മോദി പുൽവാമ ആക്രമണത്തെ രാഷ്ടീയ ലക്ഷ്യമായി ഉപോയാഗിക്കുന്നുവെന്നും ചിദംബരം കുറ്റപ്പെടുത്തി.
കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ സ്ഫോടനത്തിൽ 39 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.