പുതുതായി പരിശോധനക്ക് അയച്ചത് ഒരു ലക്ഷം സാമ്പിളുകളെന്ന് ഐസിഎംആർ - india covid 19
ഇതുവരെ ഇന്ത്യയിൽ 26,15,920 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) അറിയിച്ചു
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,03,532 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) വ്യക്തമാക്കി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിനായി ഇതുവരെ ഇന്ത്യയിൽ 26,15,920 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ അറിയിച്ചു. നേരത്തെ, വൈറസ് സാന്നിധ്യം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ട്രൂനാറ്റിനായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ഐസിഎംആർ പുറത്തിറക്കിയിരുന്നു. പുതുതായി പ്രസിദ്ധീകരിച്ച സർക്കുലറിൽ പരിശോധനയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു.