കേരളം

kerala

അയോധ്യ ശിലാസ്ഥാപനം; പ്രദേശത്തെ സുരക്ഷ കർശനമാക്കുന്നു

By

Published : Aug 1, 2020, 10:04 PM IST

അട്ടിമറി സാധ്യതയെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സുരക്ഷ കർശനമാക്കുന്നത്.

Ayodhya  PM security  Modi security  Bhumi Pujan  Uttar Pradesh  Narendra Modi  L.K. Advani  അയോധ്യ  ഭൂമി പൂജ  സുരക്ഷ കർശനമാക്കി  ഉത്തർ പ്രദേശ്  അട്ടിമറി സാധ്യത  ഓഗസ്റ്റ് 5  ആർട്ടിക്കിൾ 370  പൊലീസ് സുരക്ഷ  പ്രധാനമന്ത്രി നരേന്ദ്ര മോദി
അയോധ്യ ശിലാസ്ഥാപനം; പ്രദേശത്തെ സുരക്ഷ കർശനമാക്കുന്നു

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം നടത്തുന്നതിന്‍റെ മുന്നോടിയായി സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകളുടെ ഭാഗത്ത് നിന്ന് ചടങ്ങ് തടസപ്പെടുത്താനും അട്ടിമറിക്കാനും ശ്രമമുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് തീരുമാനം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഒന്നാം വാർഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ സുരക്ഷാ മുൻകരുതലുകൾ തുടരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിക്ക് പുറമെ ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, ആർഎസ്എസ് നേതാക്കന്മാർ തുടങ്ങി 200ൽ അധികം നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി ചോപ്പർ ഇറങ്ങുന്ന സാകേത് മഹാവിദ്യാലയം മുതൽ രാമജന്മഭൂമി വരെയുള്ള പ്രദേശത്ത് ഇതിനകം സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. രാംകോട്ട് പ്രദേശത്തെ താമസക്കാർക്കായി യാത്രാ പാസുകളും പൊലീസ് അനുവദിച്ചു. പതിവായുള്ള സുരക്ഷാ പരിശോധനകൾക്കൊപ്പം വീടുകൾ തോറുമുള്ള പരിശോധനകളും പ്രദേശത്ത് നടക്കുന്നുണ്ട്.

പ്രദേശത്ത് 3,500ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും 500ൽ അധികം ഡ്രോൺ ക്യാമറകളിലൂടെ പ്രദേശം നിരീക്ഷിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളിൽ ജാഗ്രത പുലർത്തുന്നതിനായി 5000ത്തിലധികം സിസിടിവി ക്യാമറകളും സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്തെ ഹോട്ടലുകൾ, ലോഡ്‌ജുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവിടങ്ങളിലെ പരിശോധന പൊലീസ് കർശനമാക്കി. അയോധ്യയിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്. ഗതാഗതം സുഗമമാക്കാനായി 12 ഇടങ്ങളിൽ വഴി തിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അയോധ്യ എസ്എസ്‌പി ദീപക് കുമാർ പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന്‍റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details