സൈനിക വിഭാഗങ്ങളുടെ ഭാഗമാകാൻ കശ്മീരി യുവാക്കളുടെ ഒഴുക്ക്. രണ്ടായിരത്തിലധികം കശ്മീരി യുവാക്കളാണ് ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്തത്. ഇന്ന് നടന്ന മറ്റൊരു ചടങ്ങില്‍ 152 കശ്മീരി യുവാക്കളും സുരക്ഷാ സേനയുടെ ഭാഗമായി.
അഭിനന്ദൻ പ്രചോദനം, സൈന്യത്തിൽ ചേരാൻ കശ്മീരി യുവാക്കളുടെ ഒഴുക്ക്
രണ്ടായിരത്തിലധികം കശ്മീരി യുവാക്കളാണ് ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് കരസേന നടത്തിയ റിക്രൂട്ട്മെന്‍റ് റാലിയില്‍ പങ്കെടുത്തത്
പാസിംങ്ങ് ഔട്ട് പരേഡിൽ ലെഫ്റ്റനന്‍റ് ജനറല്‍ കന്‍വാല്‍ ജീത് സിങ് ദില്ലന്‍റെ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടു.'ജമ്മു കശ്മീരിലെ യുവാക്കളുടെ അമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിലേക്ക് പോകുന്നത് തടയൂ. പകരം ഇന്ത്യന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കൂ. അവരുടെ സുരക്ഷ ഈ സേന ഉറപ്പു നല്‍കുന്നു'-ആദ്ദേഹം പറഞ്ഞു.
ഏറെ പ്രചോദനം നൽകുന്നതായിരുന്നു സൈന്യത്തിൽ ചേരാനായി എത്തിയ മുബിഷറലി എന്ന കശ്മീരി യുവാവിന്‍റെയും വാക്കുകള്‍. പാക് സൈന്യത്തിന്‍റെ പിടിയിൽ നിന്നും വ്യോമസേനാ വിംഗ് കാമാൻഡർ അഭിനന്ദൻ വർധമാനെ മണിക്കൂറുകള്‍ക്കകം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചത് തങ്ങള്‍ക്ക് ആര്‍മിയില്‍ ചേരാന്‍ വലിയ പ്രതീക്ഷയും പ്രചോദനവും നല്‍കുന്നുവെന്ന് മുബഷിറലി പറയുന്നു.