കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ 2000ത്തിലധികം കൊവിഡ് രോഗികളെ കാണാനില്ല

കാണാതായവരിൽ പലരും തെറ്റായ ഫോൺ നമ്പറുകളും റെസിഡൻഷ്യൽ വിലാസങ്ങളുമാണ് നൽകിയിരിക്കുന്നത്. ഇതേതുടർന്ന് രോഗികളെ കണ്ടെത്താൻ ആരോഗ്യ, മുനിസിപ്പൽ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു

By

Published : Jul 17, 2020, 6:41 AM IST

Hyderabad  Telangana coronavirus  Missing corona patients  2000 patients missing  Coronavirus pandemic  തെലങ്കാനയിൽ 2000ത്തിലധികം കൊവിഡ് രോഗികളെ കാണാനില്ല  കൊവിഡ് രോഗികളെ കാണാനില്ല  കൊവിഡ് രോഗികളെ കാണാനില്ല
തെലങ്കാന

ഹൈദരാബാദ്: കഴിഞ്ഞ 10 ദിവസത്തിനിടയിൽ തെലങ്കാനയിൽ രണ്ടായിരത്തിലധികം കൊവിഡ് -19 പോസിറ്റീവ് രോഗികളെ കാണാതായതായി തെലങ്കാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് ദ്രുത പരിശോധന ആരംഭിച്ച ശേഷം വിവിധ സർക്കാർ ആശുപത്രികളിലും കേന്ദ്രങ്ങളിലും പരിശോധന നടത്തിയവരെയാണ് കാണാതായത്.

കാണാതായവരിൽ പലരും തെറ്റായ ഫോൺ നമ്പറുകളും റെസിഡൻഷ്യൽ വിലാസങ്ങളുമാണ് നൽകിയിരിക്കുന്നത്. ഇതേതുടർന്ന് രോഗികളെ കണ്ടെത്താൻ ആരോഗ്യ, മുനിസിപ്പൽ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. തെലങ്കാനയിൽ 1,676 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 41,018 ആയി. കൊവിഡ് ബാധിച്ച് 10 രോഗികൾ വ്യാഴാഴ്ച മരിച്ചു. മരണസംഖ്യ 396 ആണ്. മൊത്തം കേസുകളിൽ 27,295 പേർ സുഖം പ്രാപിച്ചു. 13,328 രോഗികൾ ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details