ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിക്കാത്തവരിൽ നിന്ന് പിഴ ഇടാക്കാൻ ഡൽഹി പൊലീസ് കമ്മിഷണർ അലോക് സിങ് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഡല്‍ഹിയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചവര്‍ക്ക് പിഴ - ന്യൂഡൽഹി
കഴിഞ്ഞ ദിവസം ഡൽഹിയിൽ മാസ്ക് ധരിക്കാത്തെ പുറത്തിറങ്ങിയ 1,312 പേർക്ക് പിഴ ഇട്ടു. 1.31 ലക്ഷം രൂപ ഇതുവഴി ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങൾ .
കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഇടാക്കി ഡൽഹി പൊലീസ്
കഴിഞ്ഞ ദിവസം ഡൽഹിയിൽ മാസ്ക് ധരിക്കാത്തെ പുറത്തിറങ്ങിയ 1,312 പേർക്ക് പിഴ ഇട്ടു. 1.31 ലക്ഷം രൂപ ഇതുവഴി ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സമാനമായ കേസിൽ വെള്ളിയാഴ്ച നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി 1,200 ഓളം പേർക്ക് പിഴ ഇട്ടതായി ജില്ലാ പൊലീസ് വ്യക്തമാക്കി.
വീടിന് പുറത്തിറങ്ങുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഇല്ലാത്ത പക്ഷം ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അധികാരികൾ പറഞ്ഞു.