ഹൈദരാബാദ്: കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തെലങ്കാന പൊലീസിന് ലഭിച്ച കോളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 12,82,559 കോളുകളാണ് തെലങ്കാന പൊലീസിന് ലഭിച്ചത്. 28,000-30,000 കോളുകളാണ് ദിനംപ്രതി ലഭിക്കുന്നത്. 4000 അത്യാവശ്യ കോളുകള്‍ ഓരോ സ്റ്റേഷനുകളിലും ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അത്യാവശ്യ കാര്യങ്ങള്‍ക്ക് പൊലീസിനെ ബന്ധപ്പെടാന്‍ ജനങ്ങളോട് ആവശ്യപ്പെടിരുന്നു.ഇതോടെ ശരാശരി 70000 കോളുകള്‍ ദിവസം ലഭിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലോക് ഡൗണ്‍;തെലങ്കാന പൊലീസിന് ലഭിച്ചത് 12 ലക്ഷത്തിലേറെ കോളുകള്‍
12,82,559 കോളുകളാണ് തെലങ്കാന പൊലീസിന് ലഭിച്ചത്. 28,000-30,000 കോളുകളാണ് ദിനംപ്രതി ലഭിക്കുന്നത്. 4000 അത്യാവശ്യ കോളുകള്‍ ഓരോ സ്റ്റേഷനുകളിലും ലഭിക്കുന്നുണ്ട്.
ലോക് ഡൗണ്‍;തെലങ്കാന പൊലീസിന് ലഭിച്ചത് 12 ലക്ഷത്തിലേറെ കോളുകള്‍
മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള കണക്കാണിത്. ഐ.വി.ആര്‍.എസിന് കൈമാറിയ കോളുകള്‍ക്ക് പുറമെയാണ് 2,73,599 കോളുകള്‍ ലഭിച്ചത്. യാത്ര പ്രശ്നങ്ങള്‍, ഭക്ഷണ ലഭ്യത കുറവ് എന്നിവ കാണിച്ചാണ് കൂടുതലും കോളുകള്‍ ലഭിക്കുന്നത്. 86094 സൈലന്‍റ് കോളുകളും ലഭിച്ചതായി പൊലീസ് അറിയിച്ചു.