പനാജി:ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഗോവയില്‍ 1058 പേര്‍ അറസ്റ്റില്‍. 588 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കലംഗൂട്ട് പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 101 കേസുകളില്‍ 107 പേരാണ് ഇവിടെ അറസ്റ്റിലായത്. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്. ബീച്ചിലും കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയതായി കലംഗൂട്ട് പൊലീസ് സൂപ്രണ്ട് എഡ്വിന്‍ കൊളാക്കോ പറഞ്ഞു. ജനങ്ങള്‍ നിരോധനാജ്ഞ ലംഘിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ ലംഘനം: ഗോവയില്‍ 1000 പേർ അറസ്റ്റില്‍ - lockdown
588 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കലംഗൂട്ട് പൊലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. 101 കേസുകളില്‍ 107 പേരാണ് ഇവിടെ അറസ്റ്റിലായത്.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഗോവയില്‍ 1000 പേര്‍ അറസ്റ്റില്‍
സൗത്ത് ഗോവയില്‍ 295 കേസാണ് രജിസ്റ്റര്‍ ചെയ്തത്. 615 പേര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അറസ്റ്റിലായി. നോര്‍ത്ത് ഗോവയില്‍ 149 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. 222 പേരാണ് ഇവിടെ അറസ്റ്റിലായത്. പനാജിയില്‍ 79 കേസില്‍ 128 പേരെ അറസറ്റ് ചെയ്തതതായും പൊലീസ് അറയിച്ചു. ബിചോലിം, വാല്‍പൊയ് പൊലീസ് സ്റ്റേഷനുകളില്‍ 25 കേസുകളിലായി 38 പേരെ അറസ്റ്റ് ചെയ്തു.