ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ (അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി) വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ നേരത്തെ തന്നെ തങ്ങൾ കണ്ടെത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി. സെപ്തംബര്‍ പത്തിന് തന്നെ ഇക്കാര്യം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ നേരത്തെ കണ്ടെത്തിയിരുന്നു
വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് നാസ പുറത്തുവിട്ടത്
നാസയെ തളളി ഐഎസ്ആര്‍ഒ; വിക്രം ലാൻഡർ നേരത്തെ കണ്ടെത്തിയിരുന്നു
വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യനാണ് കണ്ടെത്തലിന് പിന്നില്‍. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
Last Updated : Dec 4, 2019, 11:51 AM IST