കേരളം

kerala

ETV Bharat / bharat

യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഇന്ത്യന്‍ നേതാക്കളെ തടഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് രാഹുല്‍ ഗാന്ധി എംപി

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് സന്ദര്‍ശന അനുമതി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

By

Published : Oct 29, 2019, 2:50 PM IST

ന്യൂഡല്‍ഹി:യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യന്‍ നേതാക്കളെ തടഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് അനുമതി നല്‍കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് രാഹുല്‍ ഗാന്ധി എം.പി ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം കശ്മീരിലെത്തിയതിന് പിന്നില്‍ മറ്റുപല ഉദ്ദേശങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.

"യൂറോപ്പിൽ നിന്നുള്ള സംഘത്തെ ജമ്മു കശ്മീരിലേക്ക് സ്വാഗതം ചെയ്യുന്നു, അതേസമയം ഇന്ത്യൻ എം‌പിമാരെ വിലക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. ഇതിന് പിന്നിലെ ഉദ്ദേശം എന്താണ്," രാഹുല്‍ ഗാന്ധി ട്വിറ്റയിൽ കുറിച്ചു. വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ അറിയിച്ചു.

ABOUT THE AUTHOR

...view details