ലക്‌നൗ:കർഷക പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തടവിലാക്കപ്പെട്ട പ്രവർത്തകരായ ഷാർജിൽ ഇമാം, ഒമർ ഖാലിദ് എന്നിവരുടെ പോസ്റ്ററുകൾ തിക്രി അതിർത്തിയിലെ കർഷകർ കൈവശം വച്ചിരിക്കുകയാണ്. ഇവർ ഒരിക്കലും കർഷകരുമായും രാജ്യവുമായും സൗഹൃദം പുലർത്തിയിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയാണ് രാജ്യത്തിന്‍റെ യഥാർത്ഥ പിന്തുണക്കാർ എന്നും യോഗി കൂട്ടിച്ചേർത്തു.
കർഷക പ്രക്ഷോഭം: പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് - Opposition efforts to spread disharmony
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയാണ് രാജ്യത്തിന്‍റെ യഥാർത്ഥ പിന്തുണക്കാർ എന്നും യോഗി കൂട്ടിച്ചേർത്തു.
കർഷകരുടെ കടാശ്വാസവും 1977 മുതൽ തീർപ്പുകൽപ്പിക്കാത്ത ബാൻ സാഗർ പദ്ധതിയുടെ പ്രവർത്തനവുെമല്ലാം ബിജെപി സർക്കാർ പൂർത്തീകരിക്കുകയും ചെയ്തു.അടുത്തിടെ നടന്ന ബിഹാർ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലും രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം പ്രകടിപ്പിച്ചു. ഇത് തെളിയിക്കാൻ രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു ഫ്ലോപ്പ് നേതാവിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും യോഗി പറഞ്ഞു. 2014, 2019 തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തിന്‍റെ ഭാവി എന്താണെന്ന് കാണിച്ച് തന്നെന്നും യോഗി കൂട്ടിച്ചേർത്തു.