ന്യൂഡൽഹി: ഇന്ത്യയിൽ 0.35% കൊവിഡ് രോഗികൾ വെന്‍റിലേറ്ററിലുണ്ടെന്നും ഐസിയുവിൽ 1.94% ആളുകൾക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 34,956 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. 687 കൊവിഡ് മരണമാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 342,473 സജീവ കേസുകളാണ് ഉള്ളതെന്നും 635,757 പേർ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ 0.35% കൊവിഡ് രോഗികളാണ് വെന്‍റിലേറ്ററിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം - കൊറോണ വൈറസ്
നിലവിൽ രാജ്യത്ത് 342,473 സജീവ കേസുകളാണ് ഉള്ളതെന്നും 635,757 പേർ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ജനസംഖ്യയും കൊവിഡ് രോഗികളെയും യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മരണനിരക്ക് നാലോ എട്ടോ ഇരട്ടി കുറവാണെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെയും ഹോം ക്വാറന്‍റൈനിലാക്കി. ഗുരുതരമായ കൊവിഡ് രോഗികളെയാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും രോഗത്തിന്‍റെ സ്വഭാവമനുസരിച്ചാണ് പ്രോട്ടോക്കോൾ നടപ്പിലാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.