കേരളം

kerala

By

Published : Feb 14, 2020, 6:05 AM IST

ETV Bharat / bharat

വീരസൈനികരുടെ ധീരമൃത്യു.. പുൽവാമക്ക് ഒരു വയസ്

വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാറുൾപ്പെടെയുള്ള സൈനികരുടെ വീരമൃത്യു ഒരു വർഷത്തിനിപ്പുറവും ഓരോ ഭാരതീയരുടെയും ഇടനെഞ്ചിൽ വിങ്ങലായി തുടരുകയാണ്

Pulwama Terror Attack  One Year Anniversary  CRPF Personnel  Jaish e Mohammed  Suicide Bombing
വീരസൈനികരുടെ ധീരമൃത്യു.. പുൽവാമക്ക് ഒരു വയസ്

ജെയ്‌ഷെ മുഹമ്മദിന് രാജ്യം ഇരയായി മാറിയ പുൽവാമ ദിനത്തിന് ഇന്നേക്ക് ഒരു വയസ്. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ 40 ജവാന്മാരാണ് ഭാരതത്തിനായി ജീവൻ ബലിയർപ്പിച്ചത്. ജമ്മു കശ്‌മീരിലെ പുൽവാമയിൽ കഴിഞ്ഞ ഫെബ്രുവരി 14നാണ് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ചാവേറായിരുന്ന ആദില്‍ അഹമ്മദ് ദര്‍ സ്ഫോടനവസ്‌തുക്കളടങ്ങിയ കാർ ഇടിച്ചു കയറ്റിയത്. പുൽവാമ ജില്ലയിലെ അവന്തിപോറക്ക് സമീപമായിരുന്നു ആക്രമണം. 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോകുകയായിരുന്ന 2547 ജവാന്മാരാണ് ആക്രമണത്തെ നേരിട്ടത്.

വീരസൈനികരുടെ ധീരമൃത്യു

വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാറുൾപ്പെടെയുള്ള സൈനികരുടെ വീരമൃത്യു ഒരു വർഷത്തിനിപ്പുറവും ഓരോ ഭാരതീയരുടെയും ഇടനെഞ്ചിൽ വിങ്ങലായി തുടരുകയാണ്. പുൽവാമ ആക്രമണത്തിൽ ജീവത്യാഗം ചെയ്‌ത ഓരോ ജവാൻമാർക്കും വേണ്ടിയുള്ള ആദരസൂചകമായി നിർമിച്ച സ്‌മാരകം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്യും. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ രാജ്യത്തിന്‍റെ പ്രാണാമ ദിനം കൂടിയാണ് ഇന്ന്.

പുൽവാമക്ക് ഒരു വയസ്

ABOUT THE AUTHOR

...view details