പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഒരു സ്ത്രീ കൊല്ലപ്പെട്ടു - ceasefire
ഈ വർഷമാണ് ഏറ്റവും കൂടുതല്‍ തവണ വെടിനിർത്തല്‍ കരാര്‍ ലംഘനം രേഖപ്പെടുത്തിയത്. 2500 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷം ബിയാണ് കൊല്ലപ്പെട്ടത്. ഹക്കം ബിക്കാണ് പരിക്കേറ്റതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാകിസ്ഥാന്‍ ചെറുആയുധങ്ങളുമായി വെടിയുതിർക്കുകയും മോർട്ടാറുകൾ ഉപയോഗിച്ച് തീവ്രമായ ഷെല്ലാക്രമണം നടത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പുലർച്ചെ 2.45 നാണ് വെടിവെപ്പ് അവസാനിച്ചത്. ഈ വർഷമാണ് ഏറ്റവും കൂടുതല്‍ തവണ വെടിനിർത്തല്‍ കരാര്‍ ലംഘനം രേഖപ്പെടുത്തിയത്. 2500 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. സിവിലിയൻ പ്രദേശങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ഏപ്രിലിൽ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ പൂഞ്ചിലെ മെൻഡാർ പ്രദേശത്ത് ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.