ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശിലെ തീവ്രവാദ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിലെ (എൻഎസ്സിഎൻ) അംഗങ്ങളെ പിടികൂടാൻ സായുധ സേന നടത്തിയ തിരച്ചിലിനിടെ നടന്ന വെടിവയ്പിലും കല്ലെറിലും ഗ്രാമവാസി കൊല്ലപ്പെടുകയും സൈനികർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം.
കിഴക്കൻ അരുണാചൽ പ്രദേശിലെ ലോംഗ്ഡിംഗ് ജില്ലയിലെ പ്യൂമാവോ ഗ്രാമത്തിൽ എൻഎസ്സിഎൻ (ഐഎം) കലാപകാരികളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൈന്യം തിരച്ചിൽ നടത്തിയത്.