ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളെയും ദിവസവേതനക്കാരെയും ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന'' ഒരു രാജ്യം ഒരു റേഷൻ കാർഡ്'' സേവനം 2020 ജൂൺ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ. ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയിൽ നിന്നും ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് ധാന്യങ്ങൾ ലഭിക്കും.
'' ഒരു രാജ്യം ഒരു റേഷൻ കാർഡ്'' ജൂൺ മുതൽ പ്രാബല്യത്തിലെന്ന് രാം വിലാസ് പാസ്വാൻ - ജൂൺ മുതൽ പ്രാബല്യത്തിൽ വരും
ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്ത് ഏത് കടയിൽ നിന്നും ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് ധാന്യങ്ങൾ ലഭിക്കും
'' ഒരു രാജ്യം ഒരു റേഷൻ കാർഡ്'' ജൂൺ മുതൽ പ്രാബല്യത്തിൽ വരും:രാം വിലാസ് പാസ്വാൻ
ബയോമെട്രിക് ആധാർ ബന്ധിപ്പിച്ചവർക്ക് ഇപോസ് ഉപകരണങ്ങൾ വഴി ഇത് ലഭ്യമാകുമെന്നും പാസ്വാൻ ലോക്സഭയിൽ പറഞ്ഞു. ജൂൺ ഒന്ന് മുതൽ രാജ്യത്തുടനീളം ഈ സംരംഭം നടപ്പാകും. കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ ഉപയോഗിക്കാൻ ഈ സംവിധാനം ഗുണം ചെയ്യും.