കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് ; സർവ്വകക്ഷിയോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി - നരേന്ദ്ര മോദി

2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും

സർവ്വകക്ഷിയോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

By

Published : Jun 17, 2019, 3:31 AM IST

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ചർച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിക്കും. പാര്‍ലമെന്‍റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം ജൂണ്‍ 19ന് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. ഇന്നു നടന്ന സര്‍വ്വകക്ഷി യോഗത്തിലാണ് രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ചര്‍ച്ചചെയ്യാൻ എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചത്.

കൂടാതെ 2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും.

പാര്‍ലമെന്‍റിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷ കക്ഷിയടക്കം എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിച്ചതായി സര്‍വകക്ഷി യോഗത്തിനു ശേഷം പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വരള്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ നേതാക്കളുടേയും വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ യോഗം ഫലവത്തായിരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details