കാശ്മീര്‍: ദക്ഷിണ കാശ്മീരിലെ ഷോപിയനില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ മുഹമ്മദ് ലത്തീഫ് ദാര്‍ എലിയാസ് ടൈഗര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ദോഗ്രിപോര്‍ സ്വദേശി ആയിരുന്ന ലത്തീഫ് 2014ല്‍ ആണ് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരുന്നത്.
കാശ്മീരിലെ ഷോപിയനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരനെ വധിച്ചു - ഏറ്റുമുട്ടല്‍
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്
കാശ്മീരിലെ ഷോപിയനില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
മുഫ്തി താരിഖ്, താരിഖ് മൗലവി എന്നിവരാണ് വധിക്കപ്പെട്ട മറ്റ് രണ്ട് ഭീകരര്‍. പ്രദേശത്ത് മൂന്നോളം ഭീകരര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഷോപിയയിലെ ഇമാമം സാഹിബ് പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ സുരക്ഷാ സേന നടത്തിയ മിന്നല്‍ പരിശോധനയാണ് പിന്നീട് ഏറ്റുമുട്ടലിലേക്ക് വഴി മാറിയത്. ഇരു വശത്തുനിന്നും വെടിവെയ്പുകള്‍ ഉയര്‍ന്നു. പ്രദേശം ഇപ്പോള്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Last Updated : May 3, 2019, 12:15 PM IST