തെലങ്കാനയിൽ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു
20 പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം
തെലങ്കാന:തെലങ്കാനയിൽ ലോറി മറിഞ്ഞ് 32 കാരനായ അതിഥി തൊഴിലാളി മരിച്ചു. 20 പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം. 21 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ലോറി വാടകക്ക് എയുക്കുകയും ഹൈദരാബാദിൽ നിന്ന് ജാർഖണ്ഡിലെ ഗർവ ജില്ലയിലേക്ക് പോവുകയുമായിരുന്നു. കാമറെഡ്ഡി ജില്ലയിലെ ഡഗ്ഗി പ്രദേശത്ത് വച്ച് വാഹനം തല കീഴായ് മറിഞ്ഞു. ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മുന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ലോക്ക് ഡൗൺ ആയതിനാൽ ഹൈദരാബാദിൽ കുടുങ്ങിയ സംഘം അധികാരികളുടെ അനുമതി വാങ്ങാതെയാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.