മുംബൈയിൽ റോഡ് അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു - മിനി ബസ്
എട്ട് പേർ സഞ്ചരിച്ച മിനി ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്
നവി മുംബൈയിൽ റോഡ് അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു
മുംബൈ: നവി മുംബൈയിലെ കലാംബോളി പ്രദേശത്തെ മുംബൈ-പൂനെ എക്‌സ്‌പ്രസ് ഹൈവേയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സീനിയർ ഇൻസ്‌പെക്ടര്‍ ബാബാ സാഹേബ് ടുപ്പെ പറഞ്ഞു. എട്ട് പേർ സഞ്ചരിച്ച മിനി ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കർണാടകയിൽ നിന്ന് അഹമ്മദബാദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.