പട്‌ന: ബിഹാറിലെ കിഷൻഗഞ്ചിൽ ഇന്ത്യൻ അതിർത്തിക്ക് സമീപം മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് നേരെ നേപ്പാൾ പൊലീസ് വെടിയുതിർത്തു. വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരന് ഗുരുതരമായി പരിക്കേറ്റു. ജിതേന്ദ്ര കുമാർ സിങ്, അങ്കിത് കുമാർ സിങ്, ഗുൽഷൻ കുമാർ സിങ് എന്നിവർക്ക് നേരെയാണ് നേപ്പാൾ പൊലീസ് വെടിയുതിർത്തതെന്നും ജിതേന്ദ്ര കുമാറിന് ഗുരുതരമായി പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. ഇയാൾ പൂർണിയ ജില്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിർത്തിയിൽ നേപ്പാൾ പൊലീസിന്‍റെ വെടിവെയ്പ്പ്: ഒരാൾക്ക് പരിക്ക് - border issues
കന്നുകാലികളെ അന്വേഷിച്ച് പോയ ജിതേന്ദ്ര കുമാർ സിങ്, അങ്കിത് കുമാർ സിങ്, ഗുൽഷൻ കുമാർ സിങ് എന്നിവർക്ക് നേരെയാണ് പൊലീസ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ജിതേന്ദ്ര കുമാർ സിങ് ചികിത്സയിലാണ്.
അതിർത്തിയിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെ നേപ്പാൾ പൊലീസ് വെടിയുതിർത്തു
ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായതെന്നും കന്നുകാലികളെ അന്വേഷിച്ച് പോയവർക്കെതിരെ നേപ്പാൾ പൊലീസ് വെടിയുതിർക്കുകയായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് കുമാർ ആശിഷ് പറഞ്ഞു. നേപ്പാൾ പൊലീസുമായി സംസാരിച്ചെന്നും വിഷയം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.