ശ്രീനഗർ: ജമ്മു കശ്മീരിലെ രാജൗരി സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. നായിക് ഗുർചരൺ സിംഗാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നിനുമിടയിലാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.
പാക് വെടിവെപ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു - പാകിസ്ഥാൻ വെടിവെപ്പ്
ബുധനാഴ്ച രാത്രി പത്തിനും പതിനൊന്നിനുമിടയിലാണ് പാക് ആക്രമണം നടന്നത്.
Soldier
രാജൗരിക്ക് പുറമെ പൂഞ്ച്, കത്വ ജില്ലകളിലെ മഞ്ചാക്കോട്ട്, കേരി, ബലാക്കോട്ട്, കരോൾ മൈത്രാൻ എന്നീ മേഖലകളിലും പാകിസ്ഥാൻ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തി.