കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ ട്രക്ക് ഇടിച്ച് ഒരാൾ മരിച്ചു - ബല്ലിയ

സംഭവത്തിൽ ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

One dead  3 injured after being run over by truck in UP  truck accident  up  utter pradesh  accident death  ഹൽദി  ഉത്തർപ്രദേശ്  ബെയ്‌രിയ  ബല്ലിയ  ഉത്തർപ്രദേശിൽ ട്രക്ക് ഇടിച്ച് ഒരാൾ മരിച്ചു
ഉത്തർപ്രദേശിൽ ട്രക്ക് ഇടിച്ച് ഒരാൾ മരിച്ചു

By

Published : Apr 26, 2020, 4:54 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹൽദി പ്രദേശത്ത് ട്രക്ക് ഇടിച്ച് ഒരാൾ മരിച്ചു. 45കാരനായ ദേവേന്ദ്ര ഗുപ്‌തയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്ലിയയിൽ നിന്ന് ബെയ്‌രിയയിലേക്ക് പോയ ട്രക്കാണ് റോഡിലൂടെ നടക്കുകയായിരുന്ന നാല് പേരെയും ഇടിച്ചത്. ദേവേന്ദ്ര ഗുപ്‌ത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവർ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details