പൊലീസ് സ്റ്റേഷന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പൊലീസുകാരന്‍ മരിച്ചു
മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മൃതദേഹം പൂർണ ബഹുമതികളോടെ സംസ്കരിക്കുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് പ്രീതീന്ദർ സിങ് പറഞ്ഞു
പൊലീസ്‌സ്റ്റേഷന്റെ മേൽക്കൂര ഇടിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചു; രണ്ട്പേർക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് സ്റ്റേഷന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു പൊലീസുകാരന്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി സീനിയർ പൊലീസ് സൂപ്രണ്ട് പ്രീതീന്ദർ സിങ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മൃതദേഹം പൂർണ ബഹുമതികളോടെ സംസ്കരിക്കുമെന്നും പ്രീതീന്ദർ സിങ് പറഞ്ഞു.