ശ്രീനഗര്‍: കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാൾ ജമ്മു കശ്‌മീരില്‍ പിടിയില്‍. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാര്‍ ജില്ലയില്‍ ഒരാൾ കൊവിഡ് 19 ബാധിച്ചു എന്ന തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആളാണ് പൊലീസിന്‍റെ പിടിയിലായത്.
കൊവിഡ് 19 മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാൾ പിടിയില്‍
ജമ്മു കശ്‌മീരില്‍ ഒരാൾ കൊവിഡ് 19 ബാധിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആളാണ് പൊലീസിന്‍റെ പിടിയിലായത്.
കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് ചെവികൊടുക്കരുതെന്ന് ജില്ലാ വികസന കമ്മീഷണർ (ഡിഡിസി) രാജിന്ദർ സിങ് താര ജനങ്ങളോട് അഭ്യര്‍ഥിച്ചു. കിഷ്‌ത്വാറിലെ വ്യക്തിയുടെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ ജമ്മുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി ജില്ലാ ഭരണകൂടം വിവിധ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡിഡിസി വ്യക്തമാക്കി.