ലക്‌നൗ: ഗൗരവ് ചന്ദലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. ഹാപൂർ നഗരത്തിൽ നിന്നും ഉമേശ് എന്നയാളെ ഞായറാഴ്‌ചയാണ് പൊലീസ് പിടികൂടിയത്. കേസിന്‍റെ പുരോഗതിയിൽ തൃപ്‌തിയുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും ഗൗരവിന്‍റെ ഭാര്യ പ്രതികരിച്ചു.
ഗൗരവ് ചന്ദൽ കൊലപാതകം; ഉത്തർപ്രദേശിൽ നിന്ന് ഒരാൾ പിടിയിൽ - നോയിഡ
ഈ മാസം 26 നാണ് നോയിഡയിൽ നിന്നും ഗൗരവ് ചന്ദലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഗൗരവ് ചന്ദൽ കൊലപാതകം; ഉത്തർപ്രദേശിൽ നിന്ന് ഒരാൾ പിടിയിൽ
ഈ മാസം 26 നാണ് നോയിഡയിൽ നിന്നും ഗൗരവ് ചന്ദലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ച നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയം. ഗുരുഗ്രാമിലെ സ്വകാര്യസ്ഥാപനത്തിലാണ് ഗൗരവ് ജോലി ചെയ്‌തിരുന്നത്. സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ ഗൗരവിന്‍റെ കുടുംബത്തിന് ധനസഹായം നൽകിയിരുന്നു.