കേരളം

kerala

ETV Bharat / bharat

ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം: അഞ്ച് പേര്‍ അറസ്റ്റില്‍ - പൊലീസ്

ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ മര്‍ദ്ദിച്ച ഗോസംരക്ഷകരെ അറസ്റ്റ് ചെയ്തു. രാംസേന പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലീം കുടുംബത്തിന് നേരെ ആക്രമണം

By

Published : May 25, 2019, 3:18 PM IST

Updated : May 25, 2019, 4:50 PM IST

ഭോപ്പാല്‍: ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് മുസ്ലിം കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞുനിര്‍ത്തിയായിരുന്നു മര്‍ദ്ദനം. ഇവരുടെ പക്കൽ ഗോമാംസം ഉണ്ടെന്നാരോപിച്ച് വടി കൊണ്ട് മർദ്ദിച്ച ശേഷം റോഡിലൂടെ വലിച്ചിഴക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ബീഫ് കടത്തിയെന്ന ആരോപണത്തില്‍ മുസ്ലിം കുടുംബത്തിന് മര്‍ദ്ദനം

സംഭവത്തില്‍ രാംസേന നേതാവ് ശുഭം ഭാഗേല്‍ ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസുകളില്‍ ഭാഗേലിനെ ഇതിനു മുമ്പും അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇയാൾ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്.

Last Updated : May 25, 2019, 4:50 PM IST

ABOUT THE AUTHOR

...view details