ജെറ്റ് എയര്‍വെയ്‌സ്ശമ്പളംനിഷേധിച്ച സംഭവത്തില്‍ പൈലറ്റുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു. ശമ്പളം നിഷേധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പൈലറ്റുമാര്‍ പറഞ്ഞു. കമ്പനി തകര്‍ച്ചയുടെ വക്കിലെന്ന് ഞങ്ങൾ ഭയക്കുകയാണ്. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ഇടയാക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
ശമ്പളം നിഷേധിച്ചു: ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തയച്ചു - സുരേഷ് പ്രഭു
'കമ്പനി തകര്‍ച്ചയുടെ വക്കിലെന്ന് ഞങ്ങൾ ഭയക്കുകയാണ്'. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
മാര്‍ച്ച് 31നകം ശമ്പളം തന്ന് തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ വിമാനം പറത്തില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി മുന്നോട്ട് പോകുന്നതെങ്കിലും പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഒഴികെയുള്ള ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് പൈലറ്റുമാര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി കുടിശ്ശിക വീട്ടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 450 സര്‍വീസുകള്‍ ഉണ്ടായിരുന്നതില്‍ 150സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്.
ജെറ്റ് എയർവെസിന് 8200 കോടിയുടെ കടബാധ്യതയുണ്ട്. മാർച്ച് അവസാനത്തോടെ 1700 കോടി തിരിച്ചടക്കേണ്ടതുണ്ട്. അടിയന്തരമായി 750 കോടി നൽകണമെന്നാവശ്യപ്പെട്ട് ജെറ്റ് എയർവെയ്സ് ചെയർമാൻ നരേഷ് ഗോയൽ എത്തിഹാദ് എയർവെയ്സ് ഗ്രൂപ്പ് സിഇഒ ടോണി ഡഗ്ളസിന് കത്തയച്ചിരുന്നു. എത്തിഹാദ് എയർവെയ്സിനും ജെറ്റ് എയർവെയ്സിൽ ഓഹരിയുണ്ട്. എന്നാല്‍ ജെറ്റിന്‍റെ ബിസിനസ് പാര്‍ട്നര്‍ ആയ എത്തിഹാദ് എയര്‍വെയ്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാന്‍ തയ്യാറല്ലെന്നാണ് വിവരം.