കേരളം

kerala

ETV Bharat / bharat

ഗാന്ധിജിക്ക് ആദരവുമായി മുംബൈ സി.എസ്.എം. ടെർമിനസ് - Mumbai's CSMT

ഗാന്ധിജിയുടെ ചിത്രം വരച്ച ഡീസല്‍ എഞ്ചിനുകള്‍ ഗാന്ധിജയന്തി ദിനത്തില്‍ മുംബൈ സി.എസ്.എം ടെർമിനസില്‍ നിന്ന് യാത്ര ആരംഭിക്കും

ട്രെയിന്‍

By

Published : Sep 26, 2019, 2:15 PM IST

മുംബൈ:മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വ്യത്യസ്ഥമായി കൊണ്ടാടുകയാണ് സെന്‍ട്രല്‍ റെയില്‍വേ. ഡീസല്‍ എഞ്ചിനുകളില്‍ ദേശീയപതാകയിലെ ത്രിവർണങ്ങളുടെ പശ്ചാത്തലത്തില്‍ ബാപ്പൂജിയുടെ ചിത്രം വരച്ചാണ് സെന്‍ട്രല്‍ റെയില്‍വേ ആഘോപരിപാടികളുടെ ഭാഗമാകുന്നത്.
രണ്ട് മാസം മുമ്പാണ് എഞ്ചിനുകളില്‍ ഗാന്ധിജിയുടെ ചിത്രങ്ങൾ വരയ്ക്കാനുള്ള ജോലി ലോക്കോമോട്ടീവ് ഷെഡില്‍ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. പതിനഞ്ചോളെ എഞ്ചിനുകളില്‍ പെയിന്‍റിങ്ങ് ജോലികൾ പൂർത്തിയായി. സെന്‍ട്രല്‍ റെയില്‍വേക്കൊപ്പം മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിക്കുകയാണെന്നും ശുചിത്വം അഹിംസാ എന്നീ ആശയങ്ങൾ ജനങ്ങള്‍ക്ക് പകർന്ന് നല്‍കിയത് ഗാന്ധിജിയാണെന്നും ചിത്രകാരന്‍ ചിന്‍റാമാന്‍ ഡോണ്‍ഡേ പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ ഈ ഡീസല്‍ എഞ്ചിനുകൾ ട്രെയിനുകളില്‍ ബന്ധിപ്പിച്ച ശേഷം മുംബൈ സി.എസ്.എം. ടെർമിനസില്‍ നിന്നാണ് യാത്ര ആരംഭിക്കുക.

ABOUT THE AUTHOR

...view details