ഭുവനേശ്വർ: ഒഡിഷയിൽ 3,384പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്ന 2,128പേർക്കും സമ്പർക്കത്തിലൂടെ 1,256പേർക്കുമാണ് പുതുതായി വൈറസ് ബാധയുണ്ടായത്. 157 രോഗികളുള്ള ബർഗ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാലസോർ (119), ബാലങ്കീർ (99), ഭദ്രക് (82), അങ്കുൽ (13)എന്നിവിടങ്ങളിലും രോഗബാധിതർ കൂടുതലാണ്.
ഒഡിഷയിൽ 3,300ൽ പരം പുതിയ കൊവിഡ് കേസുകൾ - india corona
3,384 പുതിയ കേസുകളിൽ 2,128പേർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 1,256പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഒഡിഷയിൽ 3,300ൽ പരം പുതിയ കൊവിഡ് കേസുകൾ
പുതുതായി 75,760 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷത്തിലെത്തി. 1,023 മരണങ്ങളാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ മൊത്തം മരണസംഖ്യ 60,472 ആയി വർധിച്ചു.