കൊവിഡ് വാക്സിനേഷനായി തയ്യാറെന്ന് ഒഡീഷ സർക്കാർ - COVID-19 vaccine
കൊവിഡ് -19 വാക്സിനേഷൻ മുൻഗണനാ പട്ടികയോടുകൂടി ഒഡീഷ തയ്യാറാണെന്നും ഇതിനായി മൾട്ടി സെക്ടറൽ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
ഭുവനേശ്വർ: കൊവിഡിനെതിരെ ആരോഗ്യ പ്രവർത്തകർക്കായി വൻതോതിൽ കുത്തിവയ്പ്പ് നൽകാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ഒഡീഷ സർക്കാർ തിങ്കളാഴ്ച കേന്ദ്രത്തെ അറിയിച്ചു. കൊവിഡ് -19 വാക്സിൻ കാൻഡിഡേറ്റ് 'കോവാക്സിന്‍റെ' മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം ഭുവനേശ്വറിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നു. മുൻഗണന പട്ടിക 3.2 ലക്ഷത്തോളം ആരോഗ്യ, മുൻനിര തൊഴിലാളികളുടെ പേരുകൾ പട്ടികയിൽ ഉണ്ട്. 8,300 ഓളം വാക്സിനേറ്റർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വാക്സിനേഷൻ നൽകുന്നതിനായി 30,000 സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറി പി. കെ. മോഹൻപത്ര പറഞ്ഞു. ദേശീയ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ച് കൊവിഡ് വാക്സിനേഷനായുള്ള തയ്യാറെടുപ്പുകളിൽ ഒഡീഷ ഇപ്പോൾ ഒരു പടി മുന്നിലാണെന്ന് ചീഫ് സെക്രട്ടറി എ. കെ. ത്രിപാഠി വ്യക്തമാക്കി. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല അവലോകന യോഗം ചേര്‍ന്നു. കൊവിഡ് -19 വാക്സിനേഷൻ മുൻഗണനാ പട്ടികയോടുകൂടി ഒഡീഷ തയ്യാറാണെന്നും ഇതിനായി മൾട്ടി സെക്ടറൽ സംവിധാനവും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.