കേരളം

kerala

ETV Bharat / bharat

ഫാനിയില്‍ ഒഡിഷക്ക് 9,336 കോടി രൂപയുടെ നാശനഷ്ടം

ഒഡിഷ സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് 9,336 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു

ഫാനി ചുഴലിക്കാറ്റ്

By

Published : Jun 7, 2019, 10:03 AM IST

ഭുവനേശ്വര്‍: മെയ് മൂന്നിന് ഒഡിഷയില്‍ കനത്ത നാശം വിതച്ച ഫാനി ചുഴലിക്കാറ്റില്‍ 9,336 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഒഡിഷ സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 6643.63 കോടി രൂപയുടെ പൊതു മുതല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 2692.63 കോടി രൂപ ദുരിതാശ്വാസത്തിനായി വേണ്ടി വരും എന്നാണ് സര്‍ക്കാര്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 5227 കോടി രൂപയുടെ ധന സഹായം ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായത്തിനായി 1357.14 കോടി രൂപ സംസ്ഥാന സര്‍ക്കാരും ചെലവാക്കിയതായി അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ഫാനി ചുഴലിക്കാറ്റില്‍ 64 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു, 5,56,761 വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നു. 1.88 ലക്ഷം ഹെക്റ്റര്‍ കാഷിക ഭൂമി നശിച്ചു. സ്പെഷ്യല്‍ റിലീഫ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു നഷ്ടങ്ങളുടെ പഠനം നടത്തിയത്.

ABOUT THE AUTHOR

...view details