കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റിൽ നിന്ന് ഓട്ടോഡ്രൈവറിലേക്ക്

മാവോയിസ്റ്റ് സംഘടനയിൽ അഞ്ചുവർഷം പ്രവർത്തിച്ച സൂര്യ, 2017ലാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തുടർന്നുള്ള സൂര്യയുടെ ജീവിതം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത് .

മാവോയിസ്റ്റിൽ നിന്നും ഓട്ടോഡ്രൈവറിലേക്ക് ;മാതൃകയായി സൂര്യ

By

Published : Nov 19, 2019, 9:53 AM IST

ഭുവനേശ്വർ: ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലെ ഓട്ടോഡ്രൈവറാണ് സൂര്യ. പോക്കറ്റിൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും സൂര്യയുടെ ഓട്ടോയിൽ മൽകാൻഗിരി പട്ടണത്തിന്‍റെ ഏത് ഭാഗത്തേക്കും സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ഇവിടുത്തെ നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് അത്രയധികം പ്രിയപ്പെട്ടവനാണ് സൂര്യ.

മാവോയിസ്റ്റിൽ നിന്നും ഓട്ടോഡ്രൈവറിലേക്ക് ;മാതൃകയായി സൂര്യ

എന്നാല്‍ വർഷങ്ങള്‍ക്ക് മുന്‍പ് ഭീതിപ്പെടുത്തുന്ന ഭൂതകാലമാണ് സൂര്യക്കുണ്ടായിരുന്നത്. മൽകാൻഗിരി ജില്ലയിലെ മാവോയിസ്റ്റായിരുന്നു സൂര്യ .മാവോയിസ്റ്റ് സംഘടനയിൽ അഞ്ചുവർഷം പ്രവർത്തിച്ച സൂര്യ, 2017ലാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തുടർന്നുള്ള സൂര്യയുടെ ജീവിതം വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

സാമൂഹിക സേവന രംഗത്ത് സജീവമായ സൂര്യ ഉപജീവനത്തിനായി ഓട്ടോയെ ആശ്രയിച്ചു. കീഴടങ്ങിയപ്പോൾ സർക്കാരിൽ നിന്ന് 1.5 ലക്ഷം രൂപ സഹായം ലഭിച്ചു.തുടർന്ന് തവണകളായി പണം അടച്ച് ഒരു ഓട്ടോ വാങ്ങി. പ്രതിദിനം 600-700 രൂപ വരുമാനം കിട്ടുന്നുണ്ടെന്ന് സൂര്യ പറയുന്നു. കിട്ടുന്ന പണത്തിന്‍റെ ഒരു വിഹിതം ദുരിതമനുഭവിക്കുന്നവർക്കായി സൂര്യ മാറ്റിവെക്കുന്നുണ്ട്.സൂര്യയുടെ ജീവിതമിപ്പോള്‍ മറ്റുള്ളവർക്ക് മാതൃകയാണ് .

ABOUT THE AUTHOR

...view details