ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒഡിഷയിലെ 11 തീരദേശ ജില്ലകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റചട്ടത്തില്‍ ഇളവ് നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് നടപടി.
ഫാനി ചുഴലിക്കാറ്റ്; തീരദേശ ജില്ലകളില്‍ മാതൃകാപെരുമാറ്റച്ചട്ടത്തില്‍ ഇളവ്
ഒഡിഷയിലെ 11 തീരദേശ ജില്ലകളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചത്.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ചുഴലിക്കാറ്റിനെ നേരിടാനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാനാണ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കിയത്. ഫാനി ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.