ഭുവനേശ്വർ: മാൽകൻഗിരി ജില്ലാ മജിസ്ട്രേറ്റ് മനീഷ് അഗർവാളിന്‍റെ മുൻ പിഎയുടെ അസ്വഭാവിക മരണത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. ഓഫീസിലെ മൂന്ന് സ്റ്റാഫ് അംഗങ്ങൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. വിഷയത്തിൽ മനീഷ് അഗർവാൾ പ്രതികരിച്ചിട്ടില്ല.
മുന്‍ പിഎയുടെ മരണം; ഒഡിഷയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു - ജില്ലാ മജിസ്ട്രേറ്റ് മനീഷ് അഗർവാളിനെതിരെ കൊലപാതക കേസ്
മാൽകൻഗിരി ജില്ലാ മജിസ്‌ട്രേറ്റിന്‍റെ മുൻ പിഎയുടെ അസ്വഭാവിക മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്
ഒഡീഷയിൽ ജില്ലാ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു
കഴിഞ്ഞ വർഷം ഡിസംബർ 28നാണ് മാൽകൻഗിരി റിസർവോയറിന് സമീപം ദേബ് നാരായൺ പാണ്ഡെയുടെ മൃതദേഹം കണ്ടെത്തിയത്. ദേബ് നാരായൺ പാണ്ഡെ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക വിവരം. ആറ് മാസങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന ആരോപണവുമായി ദേബിന്‍റെ ഭാര്യ രംഗത്തെത്തിയത്. കുടുംബം പൊലീസിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നില്ല. തുടർന്ന് ഒഡിഷ മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശ പ്രകാരമാണ് പൊലീസ് കേസന്വേഷണം ആരംഭിച്ചത്.