പട്‌ന: ബിഹാറിനെ നാലാം തവണയും നിതീഷ് തന്നെ നയിക്കും. എൻഡിഎയുടെ പുതിയ സർക്കാർ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം 4.30ന് രാജ് ഭവനിൽ വച്ചായിരിക്കും ചടങ്ങ്.
നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ ഇന്ന് - ജെഡിയു
വൈകുന്നേരം 4.30 ന് രാജ് ഭവനിൽ വച്ചായിരിക്കും ചടങ്ങ്,
രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം എൻഡിഎയുടെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് അദ്ദേഹം ഗവർണറെ കണ്ടിരുന്നു. എൻഡിഎ നിയമസഭാ പാർട്ടിയുടെ നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു, പട്‌നയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗ് പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബോധവാനായി എൻഡിഎ നേതാക്കൾ പട്നയിൽ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം എടുത്തത്. സംയുക്ത കൂടിക്കാഴ്ചയ്ക്ക് മുമ്പ് ജെഡിയുവും ബിജെപിയും പട്നയിൽ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു.
അടുത്തിടെ സമാപിച്ച ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 74 സീറ്റുകളും ജെഡി-യു 43 ഉം മറ്റ് ഘടകക്ഷികൾ എട്ട് സീറ്റുകളും നേടി.