ന്യൂഡൽഹി:പ്രതിദിനം വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 1,68,860 ആയി ഉയർന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം കൊവിഡിന് മുമ്പുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലെക്ക് എത്തുകയാണെന്ന് പുരി ട്വിറ്ററിൽ കുറിച്ചു. 2020 ഒക്ടോബർ നാലിന് 1,458 വിമാനങ്ങളിലായി 1,68,860 ആഭ്യന്തര യാത്രക്കാരാണ് യാത്ര ചെയ്തത്.
പ്രതിദിന വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ഉയരുന്നതായി ഹർദീപ് സിംഗ് പുരി
പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം കൊവിഡിന് മുമ്പുള്ള സമയങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിലേക്ക് എത്തുകയാണെന്ന് പുരി ട്വിറ്ററിൽ കുറിച്ചു.
പ്രതിദിനം വിമാനയാത്ര നടത്തുന്നവരുടെ എണ്ണം ഉയരുന്നതായി ഹർദീപ് സിംഗ് പുരി
കൊവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് മാർച്ച് 25 ന് ഷെഡ്യൂൾ ചെയ്ത എല്ലാ വാണിജ്യ പാസഞ്ചർ വിമാനങ്ങളും നിർത്തി വെച്ചിരുന്നു. തുടർന്ന് മെയ് 25 മുതൽ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ക്രമേണ പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു.