ന്യൂഡൽഹി:ഡൽഹിയിലെ കൊവിഡ് സാഹചര്യം മോശമായതിനാൽ ഐസിയുവിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. 17,292 കൊവിഡ് കിടക്കകളിൽ 7700 എണ്ണത്തിൽ നിലവിൽ രോഗികൾ ഇല്ലെന്നും ഐസിയുവിൽ 400 കിടക്കളോളം വർധിപ്പിച്ചെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ഐസിയുവിൽ 250ഓളം കിടക്കൾ വർധിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയില്‍ ഐസിയുവിലെ കിടക്കളുടെ എണ്ണം വർധിപ്പിച്ചെന്ന് സത്യേന്ദ്ര ജെയ്‌ൻ - Number of COVID-19, ICU beds increased in Delhi's hospitals
സ്വകാര്യ ആശുപത്രികളിൽ 250 ഓളം കിടക്കകൾ വർധിപ്പിച്ചെന്നും തലസ്ഥാനത്ത് 39,741 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ൻ പറഞ്ഞു.
ഡൽഹിയിലെ ഐസിയുവിലെ കിടക്കളുടെ എണ്ണം വർധിപ്പിക്കുമെന്ന് സത്യേന്ദ്ര ജെയ്‌ൻ
തലസ്ഥാനത്ത് 39,741 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഡൽഹിയിൽ ഇതുവരെ 8,270 കൊവിഡ് മരണം സംഭവിച്ചപ്പോൾ 4,75,106 പേരാണ് കൊവിഡ് മുക്തരായത്. ഇന്നലെ 5,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.