കേരളം

kerala

ETV Bharat / bharat

ദേശീയ പൗരത്വ രജിസ്റ്റർ ആന്ധ്രാപ്രദേശിൽ നടപ്പാക്കില്ല: ജഗൻ മോഹൻ റെഡ്ഡി - ആന്ധ്രാപ്രദേശ്

കടപ്പയില്‍ നടന്ന മുസ്ലീം ഒത്തുചേരലിലാണ് ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.

ysr  NRC will not be implemented, Andhra CM assures Muslims  ദേശീയ പൗരത്വ രജിസ്റ്റർ ആന്ധ്രാപ്രദേശിൽ നടപ്പാക്കില്ല: ജഗൻ മോഹൻ റെഡ്ഡി
ദേശീയ പൗരത്വ രജിസ്റ്റർ ആന്ധ്രാപ്രദേശിൽ നടപ്പാക്കില്ല: ജഗൻ മോഹൻ റെഡ്ഡി

By

Published : Dec 24, 2019, 1:39 AM IST

അമരാവതി: ദേശീയ പൗരത്വ രജിസ്റ്റർ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. ജന്മനാടായ കടപ്പയില്‍ നടന്ന മുസ്ലീം കൂട്ടായ്‌മയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ വിഭാഗത്തിന്‍റെ നേതാക്കൾ പ്രകടിപ്പിച്ച ആശങ്കയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ‌ആർ‌സി സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ നിലപാട് ഉപമുഖ്യമന്ത്രി അംജത്ത് ബാഷ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശിൽ നിയമം നടപ്പാക്കില്ലെന്നും ഇത് സംസ്ഥാനത്തെ എല്ലാ മുസ്‌ലിംകൾക്കും താൻ നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ പാർട്ടി പാർലമെന്‍റിൽ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details