കേരളം

kerala

ETV Bharat / bharat

മൃതദേഹങ്ങള്‍ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കണമെന്ന കോടതി ഉത്തരവിനെ എതിര്‍ത്ത് തെലങ്കാന സര്‍ക്കാര്‍

ദിവസേന സംസ്ഥാനത്ത് 900 മുതല്‍ 1000 ആളുകള്‍ മരിക്കുന്നുണ്ട്. അവയൊക്കെ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രസ്‌താവനയില്‍ പറഞ്ഞു

COVID-19  Telangana CM  മൃതദേഹങ്ങള്‍ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കണം  തെലങ്കാന സര്‍ക്കാര്‍  ഹൈക്കോടി ഉത്തരവ്‌  ഹൈദരാബാദ്
മൃതദേഹങ്ങള്‍ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കണമെന്ന കോടതി ഉത്തരവിനെ എതിര്‍ത്ത് തെലങ്കാന സര്‍ക്കാര്‍

By

Published : Jun 9, 2020, 7:03 PM IST

ഹൈദരാബാദ്‌‌: മൃതദേഹങ്ങളും കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കണമെന്ന ഹൈക്കോടി ഉത്തരവില്‍ എതിര്‍പ്പറിയിച്ച് തെലങ്കാന സര്‍ക്കാര്‍. മരണകാരണം എന്തുതന്നെയാണെങ്കിലും മൃതദേഹങ്ങള്‍ നിര്‍ബന്ധമായും കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ദിവസേന സംസ്ഥാനത്ത് 900 മുതല്‍ 1000 ആളുകള്‍ മരിക്കുന്നുണ്ടെന്നും അവയൊക്കെ കൊവിഡ്‌ പരിശോധനക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രസ്‌താവനയില്‍ പറഞ്ഞു.

മൃതദേഹങ്ങളെ പരിശോധിക്കാന്‍ തുടങ്ങിയാല്‍ രോഗികളെ ചികിത്സിക്കാന്‍ സമയം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മികച്ച രീതിയില്‍ കൊവിഡ്‌ പ്രതിരോധം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details