ഗുവാഹത്തി: ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ മരണസംഖ്യ 142 ആയി ഉയർന്നു. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. അസമില്‍ 37 പേരും ഉത്തർപ്രദേശില്‍ 17 പേരും മരിച്ചു. ബിഹാറില്‍ മരണസംഖ്യ 78 കടന്നു.
അസമിലെ 33 ജില്ലകളില്‍ 28 എണ്ണവും വെള്ളത്തിനടിയിലാണ്. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു. കാണ്ടാമൃഗങ്ങളുടെ പ്രധാന ആവാസവ്യവസ്ഥയായ കാസിരംഗ നാഷണല്‍ പാർക്കും പോബിത്തോറ വന്യജീവി സങ്കേതവും വെള്ളത്തിനടിയില്‍ തന്നെയാണ്. 13.48 ലക്ഷം പേരെ ദുരിതത്തിലാക്കിയ ബാർപേറ്റ ജില്ലയെയാണ് പ്രളയം ഏറ്റവും മോശമായി ബാധിച്ചത്. 427 ദുരിതാശ്വാസ ക്യാമ്പുകളും 393 ദുരിതാശ്വാസ സാമഗ്രഹികളുടെ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.