പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീർ കുമാർ മോദിക്കെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്തെത്തിയതോടെ ബിഹാറിലെ ബിജെപി- ജെഡിയു വിള്ളല്‍ കൂടുതല്‍ രൂക്ഷമായി. ട്വിറ്ററില്‍ സുശീല്‍ മോദിയുടെ ഒരു പഴയ വീഡിയോ പങ്കുവച്ചാണ് കിഷോറിന്‍റെ വിമർശനം. സ്വഭാവ സർട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ ആർക്കും സുശീല്‍ കുമാറുമായി ഒന്നിച്ച് പോകാൻ സാധിക്കില്ല. നേരത്തെ വാക്കുകളിലൂടെയാണ് അദ്ദേഹം സ്വഭാവ സർട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോൾ ഉപമുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം എഴുതി നല്‍കുകയാണ് പതിവ്. ഇതിലൂടെ അദ്ദേഹത്തിന്‍റെ കാലഗണന വ്യക്തമാണെന്നും കിഷോർ വിമർശിച്ചു.
സുശീല്‍ കുമാർ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രശാന്ത് കിഷോർ
ട്വിറ്റർ പോരിലൂടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദിക്കെതിരെ ശക്തമായ ആക്രമണമാണ് നടത്തിയത്. സ്വഭാവ സർട്ടിഫിക്കറ്റ് നൽകുമ്പോൾ സുശീൽ മോദിയുമായി പൊരുത്തപ്പെടാൻ ആർക്കും കഴിയില്ലെന്ന് നേരത്തെ സുഷിൽ മോദിയുടെ പഴയ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് കിഷോർ പറഞ്ഞു
കിഷോർ പങ്കിട്ട വീഡിയോയില്‍ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയെ വഞ്ചിച്ചുവെന്ന് സുശീല്‍ മോദി ആരോപിക്കുന്നുണ്ട്. നിതീഷ് കുമാർ ബിഹാർ അല്ല, ബിഹാർ നിതീഷ് കുമാറുമല്ല. വിശ്വാസ വഞ്ചന അദ്ദേഹത്തിന്‍റെ ഡിഎൻഎയില്‍ ഉണ്ടെന്ന വിവാദ പരാമർശവും വീഡിയോയിലുണ്ട്. ആർജെഡി നേതാവ് ലാലു പ്രസാദിനെയും മറ്റുള്ളവരെയും ആക്ഷേപിക്കുന്നതും വീഡിയോയിലുണ്ട്. സുശീല്‍ കുമാർ നിതീഷ് കുമാറിനെക്കുറിച്ച് പറഞ്ഞ ട്വിറ്ററും കിഷോർ പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാം ശരിയല്ല. ആർക്കോ അദ്ദേഹം മുഖ്യമന്ത്രിപദം നല്‍കി. രാജ്യസഭയിലെത്താൻ ആരെയൊക്കെയോ സഹായിച്ചു. രാഷ്ട്രീയത്തില്‍ ഒരു പ്രവൃത്തി പരിചയവുമില്ലാത്തയാൾക്ക് സംഘടനയില്‍ ഉയർന്ന പദവി നല്‍കി. എന്നാല്‍ സംഘടനയില്‍ ചില ആളുകൾ നന്ദികെട്ടവരാണെന്നും ട്വിറ്ററില്‍ പറയുന്നു. ജെഡിയുവിലെ വിമത ശബ്ദമായ പ്രശാന്ത് കിഷോറിനെതിരെയുള്ള ട്വീറ്റുകളാണ് പോരിന് കാരണം. എൻപിആറിനും സിഎഎയ്ക്കുമെതിരെ പ്രശാന്ത് നിരവധി ചോദ്യങ്ങളും ഉയർത്തിയിരുന്നു.