പൈലറ്റിനെതിരെ ആഞ്ഞടിച്ച് ഗെലോട്ട്; താൻ പച്ചക്കറി വില്‍ക്കാനിരിക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി - ബിജെപി
സച്ചിൻ പൈലറ്റിന്‍റെ നിഷ്കളങ്കമായ മുഖം കണ്ടാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ആളാണെന്ന് ആരും വിശ്വസിക്കില്ലെന്നും അശോക് ഗെലോട്ട്
ജയ്പൂര്‍:സച്ചിൻ പൈലറ്റിനെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കഴിഞ്ഞ ആറ് മാസമായി ഗെലോട്ട് സര്‍ക്കാരിനെതിരെ ബിജെപിയെ കൂട്ട് പിടിച്ച് പൈലറ്റ് ഗൂഡാലോചന നടത്തുകയായിരുന്നെന്ന് ഗെലോട്ട് ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന് ഞാൻ പറയുമ്പോൾ ആരും എന്നെ വിശ്വസിച്ചില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. നിഷ്കളങ്കമായ മുഖമുള്ള പൈലറ്റ് ഇത്തരത്തില്‍ സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് ആരും വിശ്യസിച്ചിരുന്നില്ലെന്നും താൻ പച്ചക്കറി വില്‍ക്കാൻ ഇരിക്കുന്ന ആളല്ല മുഖ്യമന്ത്രിയാണെന്നും ഗെലോട്ട് പറഞ്ഞു.