മഹാരാഷ്‌ട്ര: ഫിലിം സിറ്റിയെ മുംബൈയിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ലെന്ന് മഹാരാഷ്‌ട്ര ബിജെപി മേധാവി ചന്ദ്രകാന്ദ് പട്ടേൽ അറിയിച്ചു.ഉത്തർപ്രദേശിൽ പുതിയ ഫിലിം സിറ്റി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര മേഖലയിലെ പ്രതിനിധികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ ചർച്ചയെത്തുടർന്നാണ് ചന്ദ്രകാന്ദ് പട്ടീലിന്‍റെ പ്രതികരണം. യോഗിയുടെ മുംബൈ സന്ദർശനവും വ്യവസായികളുമായും സിനിമാ പ്രവർത്തകരുമായുമുള്ള ചർച്ച ഫിലിം സിറ്റിയെയും ബോളിവുഡിനെയും മുംബൈയിൽ നിന്നും നീക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. അങ്ങനെ ആർക്കും ബോളിവുഡിന്‍റെ ഗ്ലാമർ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം സിറ്റിയെ മുംബൈയിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ല: ചന്ദ്രകാന്ദ് പട്ടേൽ - bjp chief
യോഗിയുടെ മുംബൈ സന്ദർശനവും വ്യവസായികളുമായും സിനിമാ പ്രവർത്തകരുമായുമുള്ള ചർച്ച ഫിലിം സിറ്റിയെയും ബോളിവുഡിനെയും മുംബൈയിൽ നിന്നും നീക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു.
ഫിലിം സിറ്റിയെ മുംബൈയിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ല; ചന്ദ്രകാന്ദ് പട്ടേൽ
ഉത്തർപ്രദേശിൽ ഫിലിം സിറ്റി സ്ഥാപിക്കാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനായി 1000 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഗൗതം ബുദ്ധനഗറിലാണ് ഫിലിംസിറ്റിയ്ക്കായി സർക്കാർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും ഭംഗിയുള്ളതുമായ ഫിലിംസിറ്റിയാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ 19 നാണ് ഉത്തർപ്രദേശിൽ ഫിലിംസിറ്റി നിർമ്മിക്കുന്ന വിവരം ഔദ്യോഗികമായി യോഗി സർക്കാർ പുറത്തു വിട്ടത്.