ജയ്‌പൂര്‍: രാജസ്ഥാനില്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ഗുജ്ജാര്‍ നേതാവ്. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാറിനെതിരെയാണ് ഗുജ്ജാര്‍ നേതാവായ കിരോരി സിങ് ബൈന്‍സ്ല രംഗത്തെത്തിയത്. തൊഴിലിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം വേണമെന്നാണ് ഗുജ്ജാര്‍ വിഭാഗത്തിന്‍റെ ആവശ്യം. വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം ഗുജ്ജാര്‍ വിഭാഗം പ്രക്ഷോഭം നടത്തിയിരുന്നു. നവംബര്‍ 1 മുതല്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗുജ്ജാര്‍ നേതാവ് ഇടിവി ഭാരതിനോട് ഫോണില്‍ പറഞ്ഞു. സമരത്തിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനം തടസപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെ സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കിരോരി സിങ് പറഞ്ഞു. ജില്ലയിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളാണ് ബുദ്ധിമുട്ടിലായത്.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ രാജസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ഗുജ്ജാര്‍ നേതാവ്
തൊഴിലിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം വേണമെന്നാണ് ഗുജ്ജാര്‍ വിഭാഗത്തിന്‍റെ ആവശ്യം
വ്യാഴാഴ്‌ച ഗുജ്ജാര്‍ ആരക്ഷണ്‍ സംഘര്‍ഷ് സമിതിയുടെ മൂന്ന് പ്രധാന ആവശ്യങ്ങളില്‍ മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ എല്ലാ ആവശ്യങ്ങളിലും തീരുമാനമെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. പിന്നോക്ക വിഭാഗങ്ങളിലെ പ്രൊബേഷന്‍ കാലാവധി കഴിഞ്ഞ 1250 സ്ഥാനാര്‍ഥികള്‍ക്ക് പതിവ് ശമ്പള സ്കെയില്‍ നല്‍കുമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി അശോക് ചന്ദന പറഞ്ഞു. സംവരണം സംബന്ധിച്ച് വ്യവസ്ഥകള്‍ ഭരണഘടനയിലെ ഒമ്പതാം ഷെഡ്യൂളിലുള്‍പ്പെടുത്താന്‍ കേന്ദ്രത്തിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.