കേരളം

kerala

ETV Bharat / bharat

കശ്മീരിലെ മധ്യസ്ഥത: ട്രംപിനെ തള്ളി ഇന്ത്യ - ഇന്ത്യ

മധ്യസ്ഥതയ്ക്കായി ഒരു നിർദേശവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

കശ്മീർ വിഷയത്തില്‍ അമേരിക്കൻ സഹായം തേടിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ഇന്ത്യ

By

Published : Jul 23, 2019, 10:43 AM IST

Updated : Jul 23, 2019, 2:10 PM IST

ന്യൂഡല്‍ഹി: കശ്മീർ വിഷയത്തില്‍ അമേരിക്കൻ സഹായം തേടിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ഇന്ത്യ. മധ്യസ്ഥതയ്ക്കായി ഒരു നിർദേശവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ കശ്മീർ വിഷയത്തില്‍ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന ഇന്ത്യൻ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, കശ്മീർ വിഷയത്തില്‍ ഇന്ത്യ - പാകിസ്ഥാൻ ചർച്ചകളില്‍ മധ്യസ്ഥത ആകാമോ എന്ന് മോദി ചോദിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും ട്രംപ് പറഞ്ഞിരുന്നു. കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമായതിനാല്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. പത്താൻകോട്ട് ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി കശ്മീർ വിഷയം ഇന്ത്യ ചർച്ച ചെയ്തിട്ടില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടു പോകാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

Last Updated : Jul 23, 2019, 2:10 PM IST

ABOUT THE AUTHOR

...view details